എകെസിസി
ഇരിട്ടി: നിരപരാധികളായ കന്യാസ്ത്രീകളെ മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഛത്തീസ്ഗഡ് പോലീസിന്റെ നടപടിയെ കുന്നോത്ത് ഫൊറോന കത്തോലിക്ക കോൺഗ്രസ് അപലപിച്ചു. മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ച നടപടി ഉടൻ മോചിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടെ ആവശ്യപ്പെട്ടു.കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം നടത്തി ക്രിസ്ത്യാനികളെ കൂട്ട കൊല നടത്തിയതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധയോഗം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് മാത്യു വള്ളോംങ്കോട്ട് അധ്യക്ഷത വഹിച്ചു . ഗ്ലോബൽ സെക്രട്ടറി അഡ്വ. ഷീജ സെബാസ്റ്റ്യൻ, ഗ്ലോബൽ അംഗം ബെന്നി പുതിയാംമ്പുറം, അതിരൂപത സെക്രട്ടറി ഷാജു ഇടശ്ശേരി, എക്സിക്യൂട്ടീവ് അംഗം അൽഫോൻസ് കളപ്പുര, ഫൊറോനാ സെക്രട്ടറി ഷിബു കുന്നപ്പള്ളി , എൻ.വി . ജോസഫ് നെല്ലിക്കുന്നേൽ , ജോൺസൺ അണിയറ, ജോസുകുഞ്ഞ് തടത്തിൽ എന്നിവർ പ്രസംഗിച്ചു.
കിളിയന്തറ ഇടവക എകെസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം കിളിയന്തറ ഇടവക വികാരി ഫാ. ആന്റണി ആനക്കല്ലിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിജോ അടവനാൽ, ഫിലോമിന കക്കാട്ടിൽ, സെക്രട്ടറി തങ്കച്ചൻ ചെമ്പംകുളത്തിൽ, ബേബി കാശാംകാട്ടിൽ, രാജി അടവനാൽ, മാത്യുകുട്ടി കുന്നപ്പള്ളി, ഇടവക കോ-ഓർഡിനേറ്റർ തോമസ് ഇല്ലിക്കൽ, സോളി ആഞ്ഞിലിത്തോപ്പിൽ, മിഥുൻ കുന്നപ്പള്ളി, ജോണി ചേരിക്കത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ്
കേളകം: കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതിൽ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയും കെസിവൈഎം ചുങ്കക്കുന്ന് മേഖലയും സംയുക്തമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിൽ ഫൊറോന വികാരി ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളുടെ ഭാഗമാണിതെന്നും മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്നും കെസിവൈഎം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ , രൂപത റീജണൽ ഓർഗനൈസർ റോയി മൂഞ്ഞനാട്ട് എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്-എം
പയ്യാവൂർ: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് കളങ്കം വരുത്തിയെന്നും ന്യൂനപക്ഷ സമൂഹങ്ങൾക്കുമേലുള്ള സംഘപരിവാറിന്റെ തുടർച്ചയായ കടന്നാക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ.
കന്യാസ്ത്രീകളെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ബിനു മണ്ഡപം, വി.വി. സേവി, സി.ജെ. ജോൺ, ബിനു ഇലവുങ്കൽ, ബിജു പുതുക്കള്ളി, ജോസഫ് ഇലവുങ്കൽ,സിബി പന്തപ്പാട്ട്, റോഹൻ പൗലോസ്,നോബിൻസ് ചെരിപുറം, ഏലമ്മ ജോസഫ്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ജോസ് മണ്ഡപം, ജിനോ പാറേമാക്കൽ, ബെന്നി മഞ്ഞക്കഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: മൗലികാവകശാങ്ങൾ ചവിട്ടി മെതിക്കുന്നവരെ നിലക്ക് നിർത്താൻ കേന്ദ്ര സർക്കാരും ബിജെപിയും തയാറാകണമെന്ന് കേരള കോൺഗ്രസ്-എം കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏബ്രഹാം വെട്ടിക്കൽ, സി.എം. ജോർജ്, ഏബ്രഹാം പാരിക്കപ്പള്ളി, എ.കെ.രാജു, വർഗീസ് ആനിത്തോട്ടം, ലൂക്കോസ് മറ്റത്തിൽ, മാത്യു കാക്കനാട്ട്, എൻ.ജെ. ടോമി, കുര്യച്ചാൻ വാഴപറന്പിൽ, ബേബി ചേരുംതടം എന്നിവർ പ്രസംഗിച്ചു.
സംസ്ക്കാര സാഹിതി
കണ്ണൂർ: കന്യാസ്ത്രീകളെ കൽത്തുറുങ്കിലടച്ച നടപടി അപലപനീയമാണെന്ന് സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത്, വി.വി. വിജയൻ, ഡോ. വി.എ.അഗസ്റ്റിൻ, ടി.പി. രാജീവൻ,സി.കെ ദിലീപ് കുമാർ, പി.വി.ദീപ എന്നിവർ പ്രസംഗിച്ചു.