പയ്യാവൂർ: കേരള കോൺഗ്രസ് -എം ജില്ലാ മുൻ സെക്രട്ടറിയും ഇരിക്കൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന സി.എസ്. പൗലോസിന്റെ പത്താം ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും പയ്യാവൂർ കെ.എം. മാണി ഭവനിൽ അനുസ്മരണ യോഗവും നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
സി.ജെ. ജോൺ, വി.വി. സേവി, ബിനു മണ്ഡപം, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, ഏലമ്മ ഇലവുങ്കൽ, നോബിൻസ് ചെരിപ്പുറം, എ.പി. ജോസഫ്, ബെന്നി മഞ്ഞക്കഴക്കുന്നേൽ, ജിനോ പാറേമ്മാക്കൽ, ജോസ് മണ്ഡപം, ടോമി അനിത്തോട്ടം, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ജോസഫ് കൂനാനി, തുളസീധരൻ നായർ, രോഹൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.