ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ ക​രി​സ്മാ​റ്റി​ക് സു​വ​ർ​ണ ജൂ​ബി​ലിക്ക് തി​രിതെ​ളി​ഞ്ഞു
Tuesday, July 29, 2025 2:42 AM IST
ചെ​മ്പേ​രി: കേ​ര​ള ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം ചെ​മ്പേ​രി സ​ബ് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​ച​ന​പ്ര​ഘോ​ഷ​ണ ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ടും വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ.​റാ​ഫ്സ​ൺ പീ​റ്റ​ർ ഒ​സി​ഡി​യും ചേ​ർ​ന്ന് ക​രി​സ്മാ​റ്റി​ക് സു​വ​ർ​ണ ജൂ​ബി​ലി തി​രി തെ​ളി​യി​ച്ചു.

ക​രി​സ്മാ​റ്റി​ക് ചെ​മ്പേ​രി സ​ബ്സോ​ൺ ആ​നി​മേ​റ്റ​ർ കൂ​ടി​യാ​യ റ​വ.​ഡോ.​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഫാ.​റാ​ഫ്സ​ൺ പീ​റ്റ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യാ​രാ​ധ​ന എ​ന്നി​വ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ന്നു. ചെ​മ്പേ​രി ബ​സി​ലി​ക്ക പ​രി​ധി​യി​ലെ പ​ന്ത്ര​ണ്ട് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​രി​സ്മാ​റ്റി​ക് പ്രാ​ർഥന ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ചെ​മ്പേ​രി സ​ബ്സോ​ൺ കോ-ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് മാ​യ​യി​ൽ നേ​തൃ​ത്വം ന​ൽ​കി.