വ​യ​ക്ക​ര സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു
Tuesday, July 29, 2025 2:42 AM IST
ചെ​റു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വ​യ​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു.15 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മ​തി​ൽ ത​ക​ർ​ന്നു. പി​ടി​എ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ-​പ​യ്യ​ന്നൂ​ർ റോ​ഡി​ലേ​യ്ക്ക് വീ​ണ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തു.​

കാ​ക്കേ​ഞ്ചാ​ൽ കൊ​ല്ലാ​ട​യി​ൽ തോ​ടി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കാ​ക്കേ​ഞ്ചാ​ൽ കൊ​ല്ലാ​ട റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.