മട്ടന്നൂർ: ഛത്തീസ്ഗഡിൽ അകാരണമായി തുറുങ്കിലടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി സിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി സി.എച്ച്. വത്സലൻ ഉദ്ഘാടനം ചെയ്തു. വി. അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ മഹേഷ് കക്കത്ത്, കെ. മഹിജ, സി. ദിനേശൻ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് മനോജൻ കക്കത്ത്, പ്രദീപൻ പുത്തലത്ത്, ഷാജി മണക്കായി, കെ.കെ. മനോജൻ, കെ.വി. രതീശൻ, എ.സി. ദാമോദരൻ, മുണ്ടാണി പുരുഷോത്തമൻ, കെ. ഷൈമ എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി: കന്യാസ്ത്രീകളെ കള്ളക്കേസിൽപെടുത്തിയ നടപടികൾക്കെതിരേ സിപിഐയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു.
കെ.പി. കുഞ്ഞി അധ്യക്ഷത വഹിച്ചു. പായം ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ശങ്കർ സ്റ്റാലിൻ, കെ.പി. പദ്മനാഭൻ, സന്തോഷ് പാലക്കൽ, ബാബു കാരക്കാട്ട്, ദേവിക കൃഷ്ണൻ, ആർ. സുജിന, എം. ദിനേശൻ എന്നിവർ നേതൃത്വം നല്കി.
ഇരിട്ടി: കുന്നോത്ത് ഇടവക എകെസിസിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കുന്നോത്ത് പാരിഷ് ഹാളിൽ നടന്ന പ്രതിഷേധ യോഗം ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് എൻ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഇടവക കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, മാതൃവേദി പ്രസിഡന്റ് ജീന കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: കന്യാസ്ത്രീകൾക്കും വൈദികർക്കും എതിരെ മത തീവ്രവാദ സംഘടനകൾ നടത്തുന്ന ആക്രമണത്തെ ആം ആദ്മി പാർട്ടി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് ഷാജി മാട്ടറ, ജില്ലാ ജനറൽ സെക്രട്ടറി ബിജു പാമ്പയ്ക്കൽ, വർക്കിംഗ് പ്രസിഡന്റ് ജോസഫ് പാരിക്കാപള്ളി, വൈസ്പ്രസിഡന്റുമാരായ കെ.വി. രതീശൻ, സിബി തുരുത്തിപ്പിള്ളി, സെക്രട്ടറിമാരായ റമീസ് ചെറുവോട്ട്, ചന്ദ്രലേഖ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റാനിസ്ലാവോസ്, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.