തളിപ്പറമ്പ്: സാമൂഹിക സേവനത്തിന് ജീവിതം സമര്‍പ്പിച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ഭരണകൂടം കള്ളക്കേസ് ചുമതത്തി ജയിലിലാക്കിയതോടെ ഇന്ത്യൻ ഭരണഘടനയെയാണ് തടവറയിലാക്കിയതെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു.
ഈ നടപടിയിലൂടെ ബിജെപിയുടെയും സംഘപരിവാറിന്റെയും തനിനിറം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജില്ലാ നേതൃസംഗമം തീരുമാനിച്ചു. സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയും മുൻ എംഎൽഎയുമായി ഡോ.സ്റ്റീഫന്‍ ജോര്‍ജ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. മുഹമ്മദ് ഇക്ബാല്‍, ജോയിസ് പുത്തന്‍പുര, അഡ്വ.മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചന് മൈലാടൂര്‍, കെ.ടി സുരേഷ് കുമാര്‍, ബിനു മണ്ഡപം, വി.വി.സേവി, പി.എസ് ജോസഫ്, സി.എം ജോര്‍ജ്, മാത്യു പുളിക്കക്കുന്നേല്‍, സി.ജെ.ജോണ്‍, ബിനു ഇലവുങ്കല്‍, മാത്യു കാരിത്താങ്കല്‍, ജെയിംസ് മരുതാനിക്കാട്ട്, ഡെന്നി കാവാലം, വിപിന്‍ തോമസ്, ബിജു പുതുക്കള്ളി, അമല്‍ ജോയി കൊന്നക്കല്‍, ജയ്സണ്‍ ജീരകശ്ശേരി, ബീനസുരേഷ്, എ.കെ രാജു, ബിന്ദു ഏറത്ത്, ത്രേസ്യാമ്മ കൊങ്ങോല, ടോം പുളിച്ചമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.