ആ​റ​ള​ത്ത് 5.36 കോ​ടി​യു​ടെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Friday, August 1, 2025 1:09 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വി​വി​ധ ബ്ലോ​ക്കു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന 11 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് 5.36 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​ത്.

3000 ഏ​ക്ക​റോ​ളം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ്ര​ധാ​ന റോ​ഡു​ക​ൾ​ക്ക് പു​റ​മെ നി​ര​വ​ധി ചെ​റു​റോ​ഡു​ക​ളും ഉ​ണ്ട്. ഇ​തി​ൽ ചി​ല​തെ​ങ്കി​ലും ടാ​റി​ങ്ങ് ന​ട​ത്തി​യെ​ങ്കി​ലും കു​റെ ഭാ​ഗം ന​വീ​ക​ര​ണം കാ​ത്ത് ക​ഴി​യു​ക​യാ​ണ്.

ബ്ലോ​ക്ക് 11-ൽ ​ക​ക്കു​വ​പ്പാ​ലം ച​ത്തു​ട്ടി റോ​ഡി​ന്‍റെ (0.290 കി.​മീ.) കോ​ൺ​ക്രീ​റ്റ് പാ​വ്‌​മെ​ന്‍റ് പ്ര​വൃ​ത്തി​ക്ക് 15 ല​ക്ഷ​വും ബ്ലോ​ക്ക് ഏ​ഴി​ൽ കൈ​ത​ക്കു​ന്ന് കേ​ള​ൻ​മു​ക്ക് റോ​ഡി​ൽ (0.40 കി. ​മീ) ക​ൽ​വ​ർ​ട്ടും കോ​ൺ​ക്രീ​റ്റ് പാ​വ്‌​മെ​ന്‍റും 34 ല​ക്ഷ​വും വ​ക​യി​രു​ത്തി. ചെ​മ്പ​ൻ​മു​ക്ക് ബ്ലോ​ക്ക് വ​യ​നാ​ട് മേ​ഖ​ല കൈ​ത​ത്തോ​ട് റോ​ഡ് (2.25 കി.​മീ) 93.20 ല​ക്ഷ​വും ഏ​ഴാം ബ്ലോ​ക്കി​ൽ ഭ​ഗ​വ​തി​മു​ക്ക് പ്ലോ​ട്ട് ന​മ്പ​ർ ഏ​ഴ് റോ​ഡ് (0.414 കി.​മീ) 16.90 ല​ക്ഷ​വും ബ്ലോ​ക്ക് ഒ​മ്പ​തി​ൽ ത​മ്പാ​യി​മു​ക്ക് ഓ​ട്ടോ വാ​സു കോ​ർ​ട്ട് റോ​ഡ് (1.585 കി.​മീ) 64.40 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.​

പു​രു​ഷു​വി​ന്‍റെ​ക​ട-​കാ​ട്ടി​ക്കു​ളം റോ​ഡ് (0.75 കി.​മീ) 30.70 ല​ക്ഷ​വും ബ്ലോ​ക്ക് ഒ​ന്പ​തി​ൽ കൈ​മ​ക്ക​വ​ല കാ​ളി​ക​യം അ​ങ്ക​ണ​വാ​ടി റോ​ഡ് (1.01 കി.​മീ) 41.30 ല​ക്ഷ​വും ബ്ലോ​ക്ക് പ​ത്തി​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​മു​ക്ക് കോ​ർ​ട്ട് റോ​ഡ് (0.265 കി.​മീ) 10.90 ല​ക്ഷ​വും ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജ​നാ​ർ​ദ്ദ​ന​ൻ​മു​ക്ക് റോ​ഡി​ന് (1.36 കി.​മീ) 60.30 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. ബ്ലോ​ക്ക് 11-ൽ ​വെ​ള്ളി​ക്ക​വ​ല ഗോ​ഡൗ​ൺ റോ​ഡ് (0.71 കി.​മീ) 29.00 ല​ക്ഷ​വും ബ്ലോ​ക്ക് ഏ​ഴി​ൽ എം​ആ​ർ​എ​സ് ബ്ലോ​ക്ക് 10 കോ​ട​തി​റോ​ഡ് (1.7 കി.​മീ) 90.50 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.