എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അന്പത്തിനാലുകാരന് 77 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര​ല​ക്ഷം പി​ഴ​യും
Wednesday, July 30, 2025 1:04 AM IST
ത​ളി​പ്പ​റ​മ്പ്: എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ 77 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും ര​ണ്ട​ര​ല​ക്ഷം രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ചു. ഉ​ളി​ക്ക​ൽ സ്വ​ദേ​ശി പ​ദ്മ​നാ​ഭ​​നെ​യാ​ണ് (54) ത​ളി​പ്പ​റ​ന്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2021, 22 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ദി​നേ​ശ​ന്‍ കൊ​തേ​രി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പി​ന്നീ​ട് ഉ​ളി​ക്ക​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ​യ്ക്കി​ടെ മു​ങ്ങി​യ പ്ര​തി​യെ ഉ​ളി​ക്ക​ല്‍ എ​സ്ഐ സു​ധീ​ര്‍ ക​ല്ല​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.