പാ​ല​ക്കോ​ട് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ ക​ണ്ടെ​ത്തി
Tuesday, July 29, 2025 10:02 PM IST
പ​യ്യ​ന്നൂ​ര്‍: പാ​ല​ക്കോ​ട് പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ തോ​ണി മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ലാം ദി​വ​സം ക​ട​ലി​ൽ ക​ണ്ടെ​ത്തി.

പ​യ്യ​ന്നൂ​ര്‍ പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി നെ​ടു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ഏ​ബ്ര​ഹാ​മി​ന്‍റെ(49) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വ​ള​പ​ട്ട​ണ​ത്തു​നി​ന്നും നാ​ല് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ (എ​ഴ​ര കി​ലോ​മീ​റ്റ​റോ​ളം) അ​ക​ലെ ഉ​ള്‍​ക്ക​ട​ലി​ലെ നോ​ര്‍​ത്ത് 54ൽ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് രാ​വി​ലെ പ​ത്തോ​ടെ മൃ​ത​ദേ​ഹം അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ​ത്തി​ച്ചു.

പു​തി​യ​ങ്ങാ​ടി ഭാ​ഗ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ഴീ​ക്ക​ലി​ലെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.

ഭാ​ര്യ: ജാ​ന്‍​സി. മ​ക്ക​ള്‍: ആ​രോ​ണ്‍,അ​യോ​ണ, അ​ലീ​ന(​വി​ദ്യാ​ര്‍​ഥി​ക​ള്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: ഫ്രാ​ന്‍​സീ​സ് (കാ​ഞ്ഞ​ങ്ങാ​ട്), ഷാ​ജി (ഇ​റ്റ​ലി), ഷൈ​നി, സ​ലി​ന്‍ (ഇ​റ്റ​ലി).