പ​ന്ത​ക്ക​ലി​ൽ നി​ന്ന് 25 പ​വ​ൻ ക​വ​ർ​ന്ന കേ​സ്; പ്ര​തി​യെ ഇ​രി​ട്ടി​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Friday, August 1, 2025 1:09 AM IST
ഇ​രി​ട്ടി: മാ​ഹി പ​ന്ത​ക്ക​ലി​ലെ വീ​ട്ടി​ൽ നി​ന്ന് 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പ​ന്ത​ക്ക​ൽ പോ​ലീ​സ് ഇ​രി​ട്ടി​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​വ​ർ​ച്ച ചെ​യ്ത സ്വ​ർ​ണ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഇ​രി​ട്ടി​യി​ലെ ഒ​രു സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ വി​റ്റ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ ഇ​രി​ട്ടി​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്. ആ​റ​ളം വെ​ളി​മാ​ന​ത്തെ പി. ​ദി​ലീ​പ് എ​ന്ന ചേ​ട്ട​ൻ ബാ​വ​യെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്.

ആ​റ​ളം വെ​ളി​മാ​നം ഉ​ന്ന​തി​യി​ലെ പ​ന​ച്ചി​ക്ക​ൽ ഹൗ​സി​ൽ പി. ​ദി​ലീ​പ് എ​ന്ന ചേ​ട്ട​ൻ വാ​വ​യെ​യും ഭാ​ര്യ ഹോം ​ന​ഴ്‌​സ് ഷൈ​നി, സ​ഹോ​ദ​ര​ൻ പി. ​ദി​നേ​ശ് എ​ന്ന അ​നി​യ​ൻ ബാ​വ​യെ​യും ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു. പി. ​ദി​നേ​ശ​നി​ൽ നി​ന്ന് 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. 10 പ​വ​ൻ സ്വ​ർ​ണം കൂ​ടി ഇ​നി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത് കൊ​ല്ല​ത്ത് വി​ല്പ​ന ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.