ചൂ​ട്ടാ​ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, July 31, 2025 10:12 PM IST
പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്ത് പു​ലി​മു​ട്ടി​ന് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി റി​യാ​ജു​ൾ ഇ​സ്‌​ലാ​മാ​ണ്(35) (35) മ​രി​ച്ച​ത്.

ചൂ​ട്ടാ​ട് പു​ലി​മു​ട്ടി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 10.50 തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ൽ ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ബോ​ട്ട് പു​ലി​മു​ട്ടി​ന് സ​മീ​പ​മു​ള്ള മ​ണ​ൽ​ത്തി​ട്ട​യി​ൽ ത​ട്ടി അ​ബ്ദു​ൾ ഇ​സ്‌​ലാം ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​സ്റ്റ​ൽ പോ​ലി​സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പു​ലി​മു​ട്ടി​ന് സ​മീ​പ​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.