കണ്ണൂർ: കേരളത്തിലെ സഹകരണ പെൻഷൻകാരെ തീർത്തും അവഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും പെൻഷൻ പരിഹരണത്തിനായി കോടതി നിർദേശപ്രകാരം രൂപീകൃതമായ ജുഡീഷ്യറി കമ്മിറ്റി റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത് പ്രതിഷേധാർഹമാണെന്നും നിർത്തിവച്ച ഡിഎ പുനഃസ്ഥാപിക്കണമെന്നും പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെപിസിഎസ്പിഎ) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. ഭാസ്കരൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു.
സംസ്ഥാന ഭാരവാഹികളായ എൻ.കെ. രാമകൃഷ്ണൻ, കെ.ഗോവിന്ദൻ, ജോസ് പൂമല, വി. സുന്ദരൻ, കെ. ഹരീന്ദ്രൻ, കൊപ്പൽ പ്രഭാകരൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാർ, കാസർഗോഡ് ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരൻ, കെസിഇഎഫിന്റെ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. വിനയകുമാർ, എം. രാജു, താലൂക്ക് പ്രസിഡന്റ് ചന്ദ്രൻ കാണിച്ചേരി, പി.കെ. ജനാർദനൻ, പി.സി. സ്കറിയ, ഉണ്ണികൃഷ്ണൻ പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ: കെ. രവീന്ദ്രൻ-പ്രസിഡന്റ്, പി.കെ. ജനാർദനൻ-സെക്രട്ടറി, കെ.എം. ശിവദാസൻ-വൈസ് പ്രസിഡന്റ്, പി.പി. ബാലൻ-വൈസ് പ്രസിഡന്റ്, ഉണ്ണികൃഷ്ണൻ പയ്യന്നൂർ, വി. ബാലകൃഷ്ണൻ ഇരിട്ടി-ജോയിന്റ് സെക്രട്ടറിമാർ, പി.സി. സ്കറിയ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.