ചെമ്പേരി: ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരേ കെസിവൈഎം ചെമ്പേരി ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ പൂപ്പറമ്പ് ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. കെസിവൈഎം തലശേരി അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്തു.
കെസിവൈഎം ചെമ്പേരി ഫൊറോന പ്രസിഡന്റ് ഡോൺ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന ആനിമേറ്റർ ടെന്നി വേങ്ങത്താനം, ഫൊറോന മുൻ പ്രസിഡന്റ് അശ്വതി കുടിയിരുപ്പിൽ, ഭാരവാഹികളായ ഡെൽവിൻ മുതലക്കുഴിയിൽ, അഖിൽ മാന്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, ജോയ് പുന്നശേരിമലയിൽ, ബേബി മുല്ലക്കരി, കെ.ടി. മൈക്കിൾ, പി.ആർ. രാഘവൻ, ജയിംസ് തുരുത്തേൽ, ജേക്കബ് പനന്താനം, ടി.പി. അഷ്റഫ്, കുര്യാച്ചൻ മുണ്ടയ്ക്കൽ, തോമസ് കൊടിയംകുന്നേൽ, റോസിലി മൈക്കിൾ, സിന്ധു ബെന്നി, ആനീസ് നെട്ടനാനി, സിജി ഒഴാങ്കൽ, സജി അട്ടിയ്ക്കൽ, ജയ്സൺ കാട്ടാങ്കോടൻ, സൈമൺ പെരുവക്കുന്നേൽ, ജോർജ് തറപ്പിൽ, ഷാജി പാട്ടശേരി, ജോസഫ് അറയ്ക്കപ്പറമ്പിൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, രാജേഷ് രാമ്പേത്ത്, ആൽബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.