ജി​ല്ലാ വ​ടം​വ​ലി ജേ​താ​ക്ക​ൾ​ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി
Sunday, August 3, 2025 7:58 AM IST
ചെ​റു​പു​ഴ: ജി​ല്ലാ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നും ര​ണ്ടാം സ്ഥാ​നം നേ​ടി​യ അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നും മൂ​ന്നാം​സ്ഥാ​നം നേ​ടി​യ അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നും സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ കെ.​വി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കാ​യി​കാ​ധ്യാ​പ​ക​ൻ സു​നീ​ഷ് ജോ​ർ​ജ്, കോ​ച്ചു​മാ​രാ​യ കെ.​സി. മു​കേ​ഷ്, ഗോ​ഡ് വി​ൻ ജോ​സ​ഫ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.