ഗ്രീ​ൻ ഇ​നീ​ഷ്യേ​റ്റീ​വ് പ്രോ​ഗ്രാ​മി​ൽ ഇ​രി​ട്ടി ഉ​പ​ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പേ​ര​ട്ട ഗ​വ. എ​ൽപി ​സ്കൂ​ൾ
Sunday, August 3, 2025 7:58 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​ർ ജി​ല്ലാ ആ​സൂ​ത്ര​ണ ഹാ​ളി​ൽ ന​ട​ന്ന ഗ്രീ​ൻ ഇ​നീ​ഷ്യേ​റ്റീ​വ് ക​ണ്ണൂ​ർ പ​രി​പാ​ടി​യി​ൽ ഇ​രി​ട്ടി ഉ​പ​ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പേ​ര​ട്ട ഗ​വ. എ​ൽ​പി സ്കൂ​ൾ വിദ്യാർഥികൾ നി​ർ​മി​ച്ച ഉ​ത്പ​ന്നം ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന് കൈ​മാ​റി. പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രീ​ൻ പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി പ്ര​കാ​രം പേ​പ്പ​ർ മാ​ലി​ന്യംകൊ​ണ്ടു നി​ർ​മി​ച്ച മാ​ൻ കു​ട്ടി​യെ​യാ​ണ് ക​ള​ക്ട​ർ​ക്ക് സ​മ്മാ​നി​ച്ച​ത്.

​പാ​യം പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി അ​ഡോ​ൺ ഫി​ലി​പ്പ്, എം.​എ.​ ആ​ദി​ദേ​വ്, ധാ​വാ​ൻ വി. ​ബി​ജു, ത​ൻ​ഹ ഫാ​ത്തി​മ, ഫാ​ത്തി​മ മൂ​സ, പേ​ര​ട്ട അ​ധ്യാ​പി​ക ന​ജ്മ, ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​രി​ട്ടി ബിആ​ർസി​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​രാ​യ അ​രു​ൺ, വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​സം​സ്ക​ര​ണ രം​ഗ​ത്ത് ഭാ​വ​നാ​പൂ​ർ​ണ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ശു​ചി​ത്വ മി​ഷ​ന്‍റെ അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ ക​ള​ക്ട​ർ വി​ത​ര​ണം ചെ​യ്തു.