അ​നാ​ഥ​ബാ​ല്യ​ങ്ങ​ൾ​ക്ക് ക​രു​ത​ലി​ന്‍റെ ഇ​ട​മാ​യി ‘വീ​ട് ക​ണ്ണൂ​ർ’ ഒ​രു​ങ്ങി
Sunday, August 3, 2025 7:58 AM IST
ക​ണ്ണൂ​ർ: ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ത്തി​യ ബാ​ല്യ​ങ്ങ​ള്‍​ക്ക് ക​രു​ത​ലു​മാ​യി ജി​ല്ല​യി​ല്‍ "വീ​ട് ക​ണ്ണൂ​ർ' എ​ന്ന പേ​രി​ൽ ശി​ശു​പ​രി​പാ​ല കേ​ന്ദ്രം പി​ണ​റാ​യി പു​ത്ത​ൻ​ക​ണ്ട​ത്ത് സ​ജ്ജ​മാ​യി. 10 കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്രം ത​യാറാ​യി​രി​ക്കു​ന്ന​ത്.​

അ​മ്മ​ത്തൊ​ട്ടി​ലു​ക​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​ള്‍​പ്പെ​ടെ അ​നാ​ഥാ​വ​സ്ഥ​യി​ല്‍ ഉ​ള്ള കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ന്‍ ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​മി​തി​യു​ടെ നി​ർ​ദേ​ശപ്ര​കാ​ര​മാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.