കേ​ര​ഗ്രാ​മം; ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, August 3, 2025 7:58 AM IST
ന​ടു​വി​ൽ: 2025-26 വ​ർ​ഷ​ത്തി​ലെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ല​ക്കോ​ട്, പ​യ്യാ​വൂ​ർ, ഉ​ദ​യ​ഗി​രി, എ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ തെ​ങ്ങു​കൃ​ഷി​യി​ൽ ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണ​മു​റ​ക​ൾ അ​വ​ലം​ബി​ച്ചു നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഉ​ത്പ്പാ​ദ​ന ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് കേ​ര​ഗ്രാ​മം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​യോ​ജി​ത പ​രി​ച​ര​ണ​മു​റ​ക​ൾ, ജ​ല​സേ​ച​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ജൈ​വ​വ​ള ഉ​ത്പാ​ദ​നം തുടങ്ങിയ സ​ഹാ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു. 100 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ തെ​ങ്ങ് കൃ​ഷി​യു​ള്ള തു​ട​ർ​ച്ച​യാ​യ ഭൂ​പ്ര​ദേ​ശ​മാ​ണ് ഒ​രു കേ​ര​ഗ്രാ​മ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

25.67 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു കേ​ര​ഗ്രാ​മ​ത്തി​ന് മേ​ൽ​പ്പ​റ​ഞ്ഞ ഘ​ട​ക​ങ്ങ​ൾ​ക്കാ​യി ഒ​ന്നാംവ​ർ​ഷ അ​നു​കൂ​ല്യ​മാ​യി കൃ​ഷി​വ​കു​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത്. സം​യോ​ജി​ത പ​രി​പാ​ല​ന മു​റ​ക​ൾ കേ​ര​ഗ്രാ​മ​ങ്ങ​ളി​ൽ ര​ണ്ടാം വ​ർ​ഷം തു​ട​രു​ന്ന​തി​ന് എട്ടു ല​ക്ഷം രൂ​പ ഒ​രു കേ​ര​ഗ്രാ​മ​ത്തി​ന് എ​ന്ന തോ​തി​ൽ പ​ദ്ധ​തി സ​ഹാ​യം ല​ഭ്യ​മാ​ണ്. തെ​ങ്ങു​ക​ൾ​ക്കു വ​ള​പ്ര​യോ​ഗം മൂ​ന്നാം വ​ർ​ഷ​വും തു​ട​രു​ന്ന​തി​ന് നാലു ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കു​ക.