ലോ​ട്ട​റി സ്റ്റാ​ൾ അ​ജ്ഞാ​ത​ർ താ​ഴി​ട്ട് പൂ​ട്ടി
Monday, August 4, 2025 2:14 AM IST
ത​ളി​പ്പ​റ​മ്പ്: രാ​ത്രി ലോ​ട്ട​റി സ്റ്റാ​ൾ അ​ട​ച്ച് ഉ​ട​മ പോ​യ​തി​ന് പി​ന്നാ​ലെ അ​ജ്ഞാ​ത​ർ സ്റ്റാ​ൾ മ​റ്റൊ​രു താ​ഴി​ട്ട് പൂ​ട്ടി. ധ​ർ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ന് സ​മീ​പം ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന ബ​ക്ക​ളം മൈ​ലാ​ട് സ്വ​ദേ​ശി ഷീ​മ​യു​ടെ ലോ​ട്ട​റി സ്റ്റാ​ളാ​ണ് പൂ​ട്ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി സ്റ്റാ​ൾ പൂ​ട്ടി​യ​തി​ന് ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റൊ​രു പൂ​ട്ട് ക​ണ്ട​ത്. വി​വി​ര​മ​റി​ഞ്ഞെ​ത്തി​യ സി​ഐ​ടി​യു ലോ​ട്ട​റി തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളും ചേ​ർ​ന്ന് പൂ​ട്ട് മു​റി​ച്ചു മാ​റ്റി​യാ​ണ് സ്റ്റാ​ൾ തു​റ​ന്ന​ത്.

ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ദ്രോ​ഹി​ക്കു​ന്ന സ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ ബ​ക്ക​ള​ത്ത് ന​ട​ത്തി​യി​രു​ന്ന ലോ​ട്ട​റി സ്റ്റാ​ൾ ഷീ​മ ധ​ർ​മ​ശാ​ല​യി​ലേ​ക്ക് മാ​റ്റി​യ​താ​യി​രു​ന്നു. ഷീ​മ​യു​ടെ പ​രാ​തി​യ​ൽ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.