ശ്രീകണ്ഠപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ മേൽ ചുമത്തിയ മുഴവൻ കള്ളക്കേസുകളും പിൻവലിക്കുക, ക്രൈസ്തവ പീഡനം അവസാനിപ്പിക്കുക, ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളി ഇടവക കൂട്ടായ്മ പ്രതിഷേധിച്ചു. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാകുന്നേൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോസഫ് മഞ്ചപ്പള്ളി അധ്യക്ഷത വഹിച്ചു.
ഉണ്ണിമിശിഹാ പള്ളിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥയിലും പൊതുസമ്മേളനത്തിലും നിരവധിപേർ പങ്കെടുത്തു. ഫാ. മാർട്ടിൻ പാഴുപറമ്പിൽ, ഡോ. മനുജോസഫ് വാഴപ്പിള്ളി, രാജു ചൂരപ്പാടി, റെജി കാര്യാങ്കൽ, ആന്റോ ജോസഫ്, ബേബി തൈക്കാനം, ഏബ്രഹാം കുറ്റിക്കാട്ടുകുന്നേൽ, സി.കെ. അലക്സ്, ഫ്രാൻസിസ് തോലമ്പുഴ, റെജി തോമസ്, ഫിലിപ്പ് കുട്ടി, ജോർജ് ജോസഫ്, റോസമ്മ പതുപ്പള്ളിൽ, സിസ്റ്റർ ജോനറ്റ്, സിസ്റ്റർ ജോസ്ന, മേരിക്കുട്ടി ജോൺസൻ എന്നിവർ നേതൃത്വം നല്കി.
ആലക്കോട്: കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയ ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയിൽ പ്രതിഷേധിച്ചു മൈനോരിറ്റി കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പ്രതിഷേധ യോഗം നടത്തി. യുഡിഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ ജോബി തൊണ്ടംകുളം അധ്യക്ഷത വഹിച്ചു. ടി.എൻ. സക്കീർ ഹുസൈൻ, എൻ.ആർ. മായിൻ, ജോസ് വട്ടമല, ജിൻസ് മാത്യു, സി.എച്ച്. മൊയ്തീൻ കുട്ടി, സനോജ് ചിറമട്ടൽ എന്നിവർ പ്രസംഗിച്ചു.