ദേ​ശീ​യ ഗ്രേ​പ്ലിം​ഗി​ൽ മെ​ഡ​ൽ നേ​ട്ട​വു​മാ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂൾ
Thursday, August 7, 2025 2:01 AM IST
ക​ണ്ണൂ​ർ: ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പൂ​രി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത ദേ​ശീ​യ ഗ്രേ​പ്ലിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് വേ​ണ്ടി മെ​ഡ​ല്‍ നേ​ടി​യ​വ​രി​ല്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളും.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ത്ത് ഗി, ​വി​ത്തൗ​ട്ട് ഗി ​വി​ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ളി​ലെ ആ​ഷ്‌​ലി ജോ​ൺ ര​ണ്ടു സ്വ​ർ​ണം നേ​ടി. അ​ല​ൻ സി. ​ജോ​സ് (ഒ​രു ഒ​രു സ്വ​ർ​ണം, ഒ​രു വെ​ള്ളി) പി. ​ആ​ദി​ദേ​വ് (ര​ണ്ടു വെ​ള്ളി) ടി.​കെ.​അ​മേ​ഗ് (ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും) ആ​ല്‍​ഡ്രി​ന്‍ ജെ. ​മെ​ന്‍​ഡോ​സ, അ​ലോ​ഷ്യ​സ് ‍സാ​ല്‍​വ​ദോ​ര്‍ മെ​ന്‍​ഡോ​സ,കെ​സ്റ്റ​ര്‍ തോ​മ​സ് കു​റി​ച്ചി​യി​ല്‍, ബെ​സ്റ്റ​ര്‍ ജോ​സ​ഫ് കു​റി​ച്ചി​യി​ല്‍ എ​ന്നി​വ​ർ ഓ​രോ വെ​ങ്ക​ല​വും നേ​ടി.
മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി