വീ​ടി​ന് സ​മീ​പ​ം 220 കെ​വി ലൈ​ൻ പൊ​ട്ടിവീ​ണു
Thursday, August 7, 2025 2:01 AM IST
ത​ളി​പ്പ​റ​മ്പ: 220 കെ​വി ലൈ​ൻ വീ​ടി​ന് സ​മീ​പ​ത്ത് പൊ​ട്ടി വീ​ണു. ചി​റ​വ​ക്ക് കോ​ട്ട​ക്കു​ന്ന് ട​വ​റി​ൽ നി​ന്ന് സി​എം​ആ​ർ വി​ല്ല വ​ഴി പു​ളി​മ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന 220 കെ​വി വൈ​ദ്യു​ത ലൈ​നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പൊ​ട്ടി വീ​ണ​ത്. കോ​ട്ട​ക്കു​ന്ന് ട​വ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സ​മീ​റ​യു​ടെ വീ​ടി​ന് തൊ​ട്ട​ടു​ത്താ​ണ് ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ട​വ​റി​ൽ വ​ൻ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ടു​ക​യും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​വു​ക​യും​ ചെ​യ്തു.

പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നി​ന്‍റെ ഒ​രു ഭാ​ഗം സി​എം​ആ​ർ വി​ല്ല​യു​ടെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലാ​ണ് വീ​ണ​ത്. പാ​ർ​ക്കി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ലൈ​ൻ പൊ​ട്ടി​വീ​ണ ഉ​ട​നേ ട​വ​റി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചി​രു​ന്നു. എ​ന്നാ​ൽ ത്രി ​ഫെ​യ്‌​സ് ലൈ​നി​ൽ വൈ​ദ്യു​തി​യു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ലൈ​ൻ ഓ​ഫ് ചെ​യ്തു. പ​യ്യ​ന്നൂ​ർ ലൈ​ൻ മെ​യി​ന്‍റ​ന​ൻ​സ് സെ​ക്ഷ​നി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ കി​ര​ൺ, അ​സി. എ​ൻ​ജി​നീ​യ​ർ ദീ​പ​ക്, ഓ​വ​ർ​സി​യ​ർ പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​മാ​ണ് ലൈ​ൻ പു​ന​ർ നി​ർ​മി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം പു​ന:​സ്ഥാ​പി​ച്ച​ത്.