സി​ബി​എ​സ്ഇ വോ​ളി​ബോ​ൾ: എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി​ക്ക് വീ​ണ്ടും ഓ​വ​റോ​ൾ കി​രീ​ടം
Wednesday, August 6, 2025 1:12 AM IST
എ​ട​ത്തൊ​ട്ടി: സി​ബി​എ​സ്ഇ സ്റ്റേ​റ്റ് (ക്ല​സ്റ്റ​ർ 10) വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വീ​ണ്ടും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.

തൃ​ശൂ​ർ തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള​മാ​കെ​യു​ള്ള സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ന​വ​ജ്യോ​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു കാ​ഴ്ച​വ​ച്ച​ത്. അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​മാ​രും അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ൽ റ​ണ്ണ​റ​പ്പു​മാ​യാ​ണ് ന​വ​ജ്യോ​തി ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. കാ​യി​കാ​ധ്യാ​പ​ക​രാ​യ കൊ​ച്ചു​റാ​ണി, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി 14 വ​ർ​ഷം ക​ണ്ണൂ​ർ സ​ഹോ​ദ​യ​യു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യ​കി​രീ​ടം ചൂ​ടി​യ ച​രി​ത്ര​വും ന​വ​ജ്യോ​തി​ക്കു​ണ്ട്.