കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ക​ട​യി​ലേ​ക്കു പാ​ഞ്ഞുക​യ​റി; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, August 7, 2025 2:01 AM IST
മ​ട്ട​ന്നൂ​ർ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു സ്കൂ​ട്ട​റി​ലി​ടി​ച്ച് ക​ട​യി​ലേ​ക്കു പാ​ഞ്ഞു ക​യ​റി. കാ​ർ യാ​ത്ര​ക്കാ​ര​നും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മ​ട്ട​ന്നൂ​ർ-​ത​ല​ശേ​രി റോ​ഡി​ൽ ക​നാ​ലി​നു സ​മീ​പ​ത്തെ എ​ൻ​എ​സ്എ​സ് ബി​ൽ​ഡിം​ഗി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ സി​മ​ന്‍റ് ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക​ട​യി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. പ​രി​ക്കേ​റ്റ സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​നും കാ​ർ യാ​ത്ര​ക്കാ​ര​നും മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.