മൈലപ്ര: ശാലേം മാർത്തോമ്മ ഇടവകയുടെ ശതാബ്ദിയുടെ ഭാഗമായി നടന്ന പ്രവാസി സംഗമം മുംബൈ, യുകെ - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.അജിത്ത് ഈപ്പൻ തോമസ് അധ്യക്ഷത വഹിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് ഗവണ്മെന്റ് ഓഡിറ്റർ ഷൈമി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
പ്രമോദ് നാരായൺ എംഎൽഎ, റവ.ടി.ടി. തോമസ് മെറി ജേക്കബ്, ജോൺ മാത്യു, വിൽസൺ പുളിമൂട്ടിൽ, അജി തോമസ്, ബോബൻ ജോസഫ്, ജസൺ പുന്നമൂട്ടിൽ, ബിന്ദു ഷിജു, ജയൻ എബ്രഹാം, ടോണി വി രാജു, റോബിൻ വലിയകാലായിൽ, ജിഷ ജോജോ, പ്രിൻസ് കെ തര്യൻ, തോമസ് ജോൺ, ബിജി കെ. ബേബി എന്നിവർ പ്രസംഗിച്ചു.