ഫ്രീ​ഡം ലൈ​റ്റ് നൈ​റ്റ് മാ​ർ​ച്ച് നാ​ളെ
Wednesday, August 13, 2025 6:27 AM IST
പ​ത്ത​നം​തി​ട്ട: ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വോ​ട്ട് കൊ​ള്ള​യ്ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യു​മാ​യി ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​ത്രി​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ഫ്രീ​ഡം നൈ​റ്റ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കും.

രാ​ത്രി ഏ​ഴി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് ഗാ​ന്ധി സ്ക്വ​യ​റി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് പൊ​തു​യോ​ഗ​വും ന​ട​ത്തു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു.