തങ്ങാലൂർ: ലോകസമാധാനം, സാഹോദര്യം, സാമൂഹിക ഐക്യം എന്നീ സന്ദേശങ്ങളുയർത്തി ദേവമാത സിഎംഐ ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ സമാധാനയാത്ര നടത്തി. അമലയിൽനിന്ന് ആരംഭിച്ച പദയാത്ര ദേവമാത പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ സി.വി. പാപ്പച്ചൻ ഫ്ളാഗ് ഓഫ് ചെയ്തു.
സമാപനവേദിയായ ദേവമാത സ്കൂൾ പരിസരത്ത് അശോകമരം നട്ട് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജോബി ആശംസകൾ നേർന്നു.
ദേവമാത വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ, ദേവമാത പ്രോവിൻസ് എഡ്യുക്കേഷൻ കൗണ്‍സിലർ ഫാ. സന്തോഷ് മുണ്ടൻമാണി, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി മണ്ണുമ്മൽ, ഫാ. ജയ്സണ്‍ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, പ്രോവിൻസ് കൗണ്‍സിലർ ഫാ. ജോർജ് തോട്ടാൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ കോളജ് എസ്ഐ ഷാജി എന്നിവർ സമാധാനയാത്രയിൽ പങ്കെടുത്തു.
ദേവമാത ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഫാ. ഷാജു എടമന, ജോയിന്റ് ഡയറക്ടർമാരായ ഫാ. ബെന്നി പേങ്ങിപ്പറന്പിൽ, ഫാ. സിന്റോ നങ്ങിണി, കോഓർഡിനേറ്റർമാരായ ടെസി ഇഗ്നേഷ്യസ്, അനിത ശ്രീകുമാർ , സി.വി. റീന, ക്രിസ് ലിന്റോ, പിടിഎ ഭാരവാഹികളായ ജെയിംസ് നീലങ്കാവിൽ, വിനോത്ത് രംഗരാജ്, ബിനു ചന്ദ്രൻ എന്നിവർ പദയാത്രയ്ക്കു നേതൃത്വം നൽകി.