ന​വ്യാ​നു​ഭ​വം പ​ക​ര്‍​ന്ന് ക്രൈ​സ്റ്റിലെ "തി​ര​നോ​ട്ടം അ​ര​ങ്ങ് '
Tuesday, August 12, 2025 2:03 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ളീ​യ​രം​ഗ​ക​ല​ക​ളു​ടെ പ്ര​ചാ​ര​ണ​വും ഉ​ന്ന​മ​ന​വും നി​ല​നി​ല്‍​പ്പും ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ദു​ബാ​യി​ലും കേ​ര​ള​ത്തി​ലും ക​ലാ​സം​സ്‌​കാ​രി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന തി​ര​നോ​ട്ടം സം​ഘ​ട​ന​യു​ടെ "അ​ര​ങ്ങ് 2025' ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി.

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ.​കെ.​എ​ന്‍. പി​ഷാ​ര​ടി സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബ്ബി ന്‍റെ സം​ഘാ​ട​ന​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ യ് ​പീ​ണി​ക്ക​പ്പ​റ​മ്പി​ലും തി​ര​നോ​ട്ടം പ്ര​തി​നി​ധി പി.​എ​സ്. രാ​മ​സ്വാ​മി​യും ചേ​ര്‍​ന്ന് ക​ളി​വി​ള​ക്കു തെ​ളി​യി​ച്ചു.

തി​ര​നോ​ട്ട​ത്തി​ന്‍റെ പേ​രി​ലും കൊ​ടു​ങ്ങ​ല്ലൂ​ര്‍ കു​ഞ്ഞി​ക്കു​ട്ടി​ത​മ്പു​രാ​ട്ടി​യു​ടെ സ്മ​ര​ണാ​ര്‍​ഥ​വു​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗു​രു​ദ​ക്ഷി​ണ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ക​ഥ​ക​ളി നാ​ട്യാ​ചാ​ര്യ​ന്‍ ക​ലാ​മ​ണ്ഡ​ലം കെ. ​ജി. വാ​സു​ദേ​വ​ന്‍, അ​ണി​യ​റ​ശി​ല്പി കോ​ട്ട​യ്ക്ക​ല്‍ കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ർ​ക്കു സ​മ്മാ​നി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ന്‍ ന​മ്പീ​ശ​ന്‍, ശ​ശി​കു​മാ​ര്‍ തോ​ട്ടു​പു​റം, വി​നു വാ​സു​ദേ​വ​ന്‍, കോ​ട്ട​യ്ക്ക​ല്‍ ദേ​വ​ദാ​സ്, നാ​രാ​യ​ണ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കീ​ച​ക​വ​ധം ക​ഥ​ക​ളി സ​മ്പൂ​ര്‍​ണ​മാ​യി അ​വ​ത​രി​പ്പി​ച്ചു. നാ​ല്പ​തോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ ചൊ​ല്ലി​യാ​ടി​യു​റ​പ്പി​ച്ച, എ​ട്ടു​മ​ണി​ക്കൂ​റി​ല​ധി​കം ദൈ​ര്‍​ഘ്യ​മേ​റി​യ ഈ ​അ​ത്യ​പൂ​ര്‍​വ അ​വ​ത​ര​ണ​ത്തി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്രമാ​യ കീ​ച​ക​നാ​യി ഡോ. ​സ​ദ​നം കൃ​ഷ്ണ​ന്‍​കു​ട്ടി രം​ഗ​ത്തെ​ത്തി.