ക​ർ​ഷ​ക പു​ര​സ്കാ​ര​ങ്ങ​ളി​ൽ തൃ​ശൂ​രി​നു മി​ക​ച്ച നേ​ട്ടം
Thursday, August 14, 2025 1:28 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന ക​ർ​ഷ​ക പു​ര​സ്കാ​ര​ങ്ങ​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി തൃ​ശൂ​ർ. ഓ​രോ വ​ർ​ഷ​വും കാ​ർ​ഷി​കോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ്.

ജൈ​വ​കൃ​ഷി ന​ട​ത്തു​ന്ന ആ​ദി​വാ​സി ഊ​ര്/ ക്ല​സ്റ്റ​ർ വി​ഭാ​ഗ​ത്തി​ൽ വെ​റ്റി​ല​പ്പാ​റ അ​ടി​ച്ചി​ൽ​തൊ​ട്ടി ഉ​ന്ന​തി ര​ണ്ടാം​സ്ഥാ​നം നേ​ടി. ക​ർ​ഷ​ക​ജ്യോ​തി വി​ഭാ​ഗ​ത്തി​ൽ വെ​ള്ളാ​ങ്ങ​ല്ലൂ​ർ ന​ടു​വ​ത്ര എ​ൻ.​എ​സ്. മി​ഥു​ൻ, കാ​ർ​ഷി​ക​ഗ​വേ​ഷ​ണ​ത്തി​നു​ള്ള എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ അ​വാ​ർ​ഡ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കൊ​ക്കോ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ. ​ജെ.​എ​സ്. മി​നി​മോ​ൾ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കു​ള്ള അ​വാ​ർ​ഡ് വെ​ള്ളാ​ങ്ങ​ല്ലൂ​ർ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ എം.​കെ. സ്മി​ത എ​ന്നി​വ​ർ​ക്കു ല​ഭി​ച്ചു.

കൃ​ഷി വ​കു​പ്പു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജും സ്വ​ന്ത​മാ​ക്കി.