ദേ​ശീ​യ​പാ​ത മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി കാ​ർ മ​റി​ഞ്ഞു; യാ​ത്രക്കാ​ർ ര​ക്ഷ​പ്പെ​ട്ടു
Wednesday, August 13, 2025 1:29 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കൊ​ര​ട്ടി പെ​രു​മ്പി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്നു​ യാ​ത്രി​ക​രും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ 11.20 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ തൊ​ട്ടു​പി​ന്നി​ലു​ള്ള ലോ​റി ഇ​ടി​ച്ച​തി​നെതു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞ​ത്.

പെ​രു​മ്പി​യി​ലെ ഈ ​അ​പ​ക​ട​വ​ള​വി​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി​ക​ളു​ണ്ട്.