ബാറിൽ വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗസംഘം അറസ്റ്റിൽ
Monday, August 11, 2025 1:07 AM IST
അ​ന്തി​ക്കാ​ട്: ബാ​റി​ൽ വ​ടി​വാ​ൾ​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് മാ​നേ​ജ​രേ​യും ജീ​വ​ന​ക്കാ​രേ​യും ബാ​റി​ൽ എ​ത്തി​യ​വ​രേ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ നി​ര​വ​ധി കേ​സി​ൽ പ്ര​തി​ക​ളാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​മ്പ​ല​ക്കാ​വി​ടി സ​നീ​ഷും നാ​ല് കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ.

മ​ന​ക്കൊ​ടി വെ​ളു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​മ്പ​ല​ക്കാ​വി​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​നീ​ഷ് ( 38), ചു​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ടു എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ഭി​ഷേ​ക് (23), ചു​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (34), കാ​ഞ്ഞി​ര​ത്തി​ങ്ക​ൾ വീ​ട്ടി​ൽ സെ​ബി​ൻ (20), മ​ന​ക്കൊ​ടി സ്വ​ദേ​ശി ത​ട്ടി​ൽ വീ​ട്ടി​ൽ മ​നു (26) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ബി.​ കൃ​ഷ്ണ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം മൂ​ന്നി​ന് വൈ​കീ​ട്ട് കു​ന്ന​ത്ത​ങ്ങാ​ടി ബാ​റി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നുസം​ഭ​വം. പ​ര​സ്പ​രം വാ​ക്കുത​ർ​ക്ക​വും അ​ടി​പി​ടി​യും ഉ​ണ്ടാ​ക്കു​ക​യും പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ബാ​റി​ന് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും വ​ടി​വാ​ൾ എ​ടു​ത്ത് വീ​ശി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റൊ​രു പ്ര​തി​യു​ടെ വാ​ൾ പി​ടി​ച്ചുവാ​ങ്ങി ചു​ഴ​റ്റി സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ത് ക​ണ്ട് ത​ട​യാ​ൻ വ​ന്ന ബാ​ർ മാ​നേ​ജ​രാ​യ പ​ടി​യം കൊ​ട്ടാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി വൈ​ല​പ്പി​ള്ളി വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (57) എ​ന്ന​യാ​ളെ​യും ബാ​റി​ലെ ജീ​വ​ന​ക്കാ​രെ​യും ബാ​റി​ൽ മ​ദ്യ​പി​ക്കാ​ൻ വ​ന്ന​വ​രെ​യും കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സ​രി​ൻ, എ​സ്ഐമാ​രാ​യ അ​ഫ്സ​ൽ, ജോ​സി, സിപി​ഒമാ​രാ​യ അ​നീ​ഷ്, കി​ര​ൺ, ര​ഘു എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.