സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് ലീ​ഡേ​ഴ്‌​സ് മീ​റ്റ് ന​ട​ന്നു
Sunday, August 10, 2025 8:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് ഇ​രി​ങ്ങാ​ല​ക്കു​ട ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൗ​ട്ട് ഗൈ​ഡ് ലീ​ഡേ​ഴ്‌​സി​ന്‍റെ ഏ​ക​ദി​ന പ​രി​ശീ​ല​നം ഡി​സ്ട്രി​ക്ട് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ന​ട​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ര്‍ (ഗൈ​ഡ്) ഐ​ഷാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 123 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ​മി​നി​ക് പ​റേ​ക്കാ​ട്ട്, ഡി​സ്റ്റി​ക് ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍(​ജി) കെ.​കെ. ജോ​യ്‌​സി, ഇ​രി​ങ്ങാ​ല​ക്കു​ട ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ ജോ​സ​ഫ്, ഗ​വ. മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ മു​ര​ളി, ഡി​സ്ട്രി​ക്ട് ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ര്‍ (സ്‌​കൗ​ട്ട്) പി.​ജി. കൃ​ഷ്ണ​നു​ണ്ണി, ജി​ല്ല ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍ കെ.​ഡി. ജ​യ​പ്ര​കാ​ശ​ന്‍, ജി​ല്ലാ റോ​വ​ര്‍ വി​ഭാ​ഗം ക​മ്മീ​ഷ​ണ​ര്‍ വി.​ബി. പ്ര​സാ​ദ്, ജി​ല്ല ട്ര​ഷ​റ​ര്‍ എ.​ബി. ബെ​ന​ക്്‌​സ്, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ രാ​ജേ​ഷ്, ജി​ല്ലാ ജോ​യി​ന്‍ സെ​ക്ര​ട്ട​റി ബി​ന്‍​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.