ജ​ന​കീ​യ നേ​ന്ത്ര​വാ​ഴകൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം
Monday, August 11, 2025 1:07 AM IST
കൈ​പ്പ​റ​മ്പ്: കേ​ര​ള ക​ർ​ഷ​ക​സം​ഘം മു​തു​വ​ന്നൂ​ർ യൂ​ണി​റ്റ് "ച​ങ്ങാ​ലി​ക്കോ​ട​ൻ നേ​ന്ത്ര​വാ​ഴ കൃ​ഷി'​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ത്തി. ഇ​ന്നലെ രാ​വി​ലെ ഒമ്പതിന് കൈ​പ്പ​റ​മ്പ് പു​ത്തൂ​ർ ചീ​രോ​ത്ത്പ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​കെ. ഉ​ഷ​ദേ​വി ടീ​ച്ച​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ വി.ഡി. ബേ​ബി, ക​ർ​ഷ​കസം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​സ്. കു​ട്ടി, പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് മെ​മ്പ​ർ സി.​എ. സ​ന്തോ​ഷ്, മു​ണ്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് എം.​ജെ. നി​ജോ​ൺ, സി.​പി.​എം. കൈ​പ്പ​റ​മ്പ് എ​ൽ.​സി. സെ​ക്ര​ട്ട​റി എം.​എ​സ്. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.