വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ംചെയ്തു
Sunday, August 10, 2025 8:15 AM IST
വേ​ലൂ​ർ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. കു​ന്നം​കു​ളം എം​എ​ൽ​എ എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. കെ. ​രാ​ധ​കൃ​ഷ്ണ​ൻ എം​പി താ​ക്കോ​ൽ​ദാ​നംനി​ർ​വ​ഹി​ച്ചു.

‌സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. കു​ന്നം​കു​ളം എം​എ​ൽ​എയു​ടെ ആ​സ്തിവി​ക​സ​ന ഫ​ണ്ടി​ൽനി​ന്നും അ​നു​വ​ദി​ച്ച തു​ക​യും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ഉ​ൾ​പ്പെ​ടെ 3,25,65,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​പി. സി​ന്ധു, ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി വി​ല്യം​സ്, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ വി.​കെ. വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​ലീ​ൽ ആ​ദൂ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ർ​മ​ല ജോ​ൺ​സ​ൺ പ്രസംഗിച്ചു.