ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു
Monday, August 11, 2025 6:09 AM IST
മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​വാ​ട​ത്തി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. ഷി​ജു, നാ​സ​ർ പാ​ല​ക്കാ​മൂ​ല, പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഡോ.​കെ.​ടി. അ​ഷ്റ​ഫ്, എ​സ്. ഹാ​ജി​സ്, കെ.​എ. അ​ലി​യാ​ർ, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, വി​ൻ​സി, ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന്, പി.​ഒ. സു​മി​ത, പി.​കെ. സ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.