മീനങ്ങാടി: യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂൾ അസോസിയേഷൻ അധ്യാപക പരിശീലന ക്യാന്പ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ നടത്തി.
അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. ജയിംസ് കുര്യൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി.
ലിയോ ജോണി, ബെന്നി വെട്ടിക്കാട്ടിൽ, എൽബി വർഗീസ്, എം.ജെ. ഷാജി, എം.കെ. ബിജു എന്നിവർ ക്ലാസുകൾ നയിച്ചു. ഫാ. റെജി പോൾ ധ്യാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, ട്രഷറർ എൽദോ ഐസക്, സെക്രട്ടറിമാരായ ടി.വി. സജിഷ്, എൻ.എ. ജോസ്, പി.വി. പൗലോസ്, എം.കെ. വർഗീസ്,
റോയി തോമസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ബേബി, പി.എം. രാജു, പള്ളിക്കമ്മിറ്റി ഭാരവാഹികളായ ടി.കെ. തോമസ്, പി.എം, സാബു, ജിതിൻ കാരുകുഴി, ടി.എം. എൽദോ, പി.വൈ. എൽദോ തുടങ്ങിയവർ നേതൃത്വം നൽകി. 300 പേർ ക്യാന്പിൽ പങ്കെടുത്തു.