പ​രി​ഷ്ക​രി​ച്ച ഉ​ച്ച​ഭ​ക്ഷ​ണം: ജി​ല്ല​യി​ൽ 79,158 ഗു​ണ​ഭോ​ക്താ​ക്ക​ൾ
Monday, August 11, 2025 6:07 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ​രി​ഷ്ക​രി​ച്ച ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത് 79,158 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. 289 സ്കൂ​ളു​ക​ളി​ൽ പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലാ​ണ് ഇ​ത്ര​യും ഉ​ച്ച​ഭ​ക്ഷ​ണ ഗു​ണ​ഭോ​ക്താ​ക്ക​ൾ.

പ​രി​ഷ്ക​രി​ച്ച ഉ​ച്ച​ഭ​ക്ഷ​ണ മെ​നു​വി​ൽ തൃ​പ്ത​രാ​ണെ​ന്നു മു​ണ്ടേ​രി ഗ​വ.​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും വി​ഭ​വ​വൈ​വി​ധ്യം കു​ട്ടി​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടു താ​ത്പ​ര്യം വ​ർ​ധി​പ്പി​ച്ച​താ​യി അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ആ​ഴ്ച​യി​ൽ ഒ​രു പു​ഴു​ങ്ങി​യ മു​ട്ട​യും ര​ണ്ടു​പ്രാ​വ​ശ്യം 150 മി​ല്ലി ലി​റ്റ​ർ തി​ള​പ്പി​ച്ച പാ​ലും ന​ൽ​കു​ന്നു​ണ്ട്. മു​ട്ട ക​ഴി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് നേ​ന്ത്ര​പ്പ​ഴം ന​ൽ​കും.