ജോ​ലി​ക്കി​ടെ ലൈ​ന്‍​മാ​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, August 10, 2025 11:34 PM IST
പ​ന്ത​ളം: വൈ​ദ്യു​തത​ട​സം മാ​റ്റാ​ന്‍ പോ​സ്റ്റി​ല്‍ ക​യ​റി​യ ലൈ​ന്‍​മാ​ന്‍ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. നൂ​റ​നാ​ട് വൈ​ദ്യു​ത സെ​ക്‌ഷനി​ലെ ലൈ​ന്‍​മാ​ന്‍ ചേ​ര്‍​ത്ത​ല മു​ഹ​മ്മ മു​ല്ല​ശേ​രി വെ​ളി​യി​ല്‍ സ​ബി രാ​ജാ (53)ണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ട​ശ​നാ​ട് തോ​ണ്ടു​ക​ണ്ടം ഭാ​ഗ​ത്ത് വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ക​യ​റി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍​ന്നെ താ​ഴെ​യി​റ​ക്കി പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ഭാ​ര്യ: റീ​ജ. മ​ക്ക​ള്‍: ആ​ദി​ത്യ​ന്‍, അ​രു​ണി​മ.