നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പും സൈ​നി​ക​രെ ആ​ദ​രി​ക്ക​ലും
Sunday, August 10, 2025 7:14 AM IST
തു​റ​വൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​ത്തോ​ട് മ​ഴ​വി​ൽ എ​സ്എ​ച്ച്ജി, അ​ർ​ത്തു​ങ്ക​ൽ കോ​സ്റ്റ​ൽ പോ​ലീ​സ്, ചൈ​ത​ന്യ ഐ ​ഹോ​സ്പ​റ്റ​ൽ എന്നിവയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പും വി​ര​മി​ച്ച സൈ​നി​ക​രെ ആ​ദ​രി​ക്ക​ലും ഇ​ന്നു നടക്കും.

പ​ള്ളി​ത്തോ​ട് വാ​ല​യി​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​ദ​രി​ക്ക​ലും ക്യാ​മ്പും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ടെ​ൽ​ഷ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി രാ​ജേ​ന്ദ്ര​ൻ സൈ​നി​ക​രെ ആ​ദ​രി​ക്കും. രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര വ​രെ​യാ​ണ് സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ്.