വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ വി​ഷം ന​ല്‍​കി കൊ​ന്ന​താ​യി പ​രാ​തി
Sunday, August 10, 2025 7:14 AM IST
ചേ​ര്‍​ത്ത​ല: നാ​ലു വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ അ​യ​ല്‍​വാ​സി വി​ഷം ന​ല്‍​കി കൊ​ന്ന​താ​യി പ​രാ​തി. ക​ള​വം​കോ​ടം കൊ​ല്ല​പ്പ​ള​ളി പു​തു​മ​ന​ച്ചി​റ വി​ജ​യ​മ്മ​യു​ടെ നായ്ക്ക ളാണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ ച​ത്ത​ത്. വീ​ട്ടു​വ​ള​പ്പി​ല്‍നി​ന്നു പു​റ​ത്തു​വി​ടാ​തെ വ​ള​ര്‍​ത്തി​യ പ​ട്ടി​ക​ളെ​യാ​ണ് കൊ​ന്ന​തെ​ന്നു കാ​ട്ടി വി​ജ​യ​മ്മ ചേ​ര്‍​ത്ത​ല പോ​ലീ​സി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി.