ഹാ​ര്‍​ബ​റി​ല്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ പത്തു രൂ​പ അ​ടയ്​ക്ക​ണം
Sunday, August 10, 2025 7:14 AM IST
അ​മ്പ​ല​പ്പു​ഴ: ഹാ​ര്‍​ബ​റി​ല്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ പത്തു രൂ​പ അ​ട​യ്ക്ക​ണം. തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ലാ​ണ് നാ​ട്ടു​കാ​ര്‍​ക്കുപോ​ലും അ​ക​ത്ത് ക​യ​റ​ണ​മെ​ങ്കി​ല്‍ പാ​സ് എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്. തു​റ​മു​ഖ​വ​കു​പ്പാ​ണ് ഹാ​ര്‍​ബ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി ക​രാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ചി​ല വ്യ​ക്തി​ക​ളാ​ണ് ഹാ​ര്‍​ബ​റി​ന്‍റെ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രാ​ണ് ന​ട​ന്ന് ഹാ​ര്‍​ബ​റി​ല്‍ ക​യ​റാ​ന്‍ 10 രൂ​പ ഈ​ടാ​ക്കു​ന്ന​ത്. ഒ​രു ത​വ​ണ അ​ക​ത്ത് ക​യ​റി പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ര​ണ്ടാ​മ​ത് ക​യ​റി​യാ​ലും 10 രൂ​പ ന​ല്‍​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​റ്റൊ​രു ഹാ​ര്‍​ബ​റിലും ഇ​ല്ലാ​ത്ത നി​യ​മ​മാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലേ​തെ​ന്ന ആ​രോ​പ​ണമുണ്ട്.