ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി വ​ല ന​ശി​ച്ചു
Sunday, August 10, 2025 7:14 AM IST
അ​മ്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി വീ​ണ്ടും മ​ത്സ്യബ​ന്ധ​ന വ​ല ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. മുപ്പതോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ം ഇല്ലാ​താ​യി. അ​മ്പ​ല​പ്പു​ഴ കോ​മ​ന പു​തു​വ​ൽ സു​ബി​ൻ ഷാ​ജി​യു​ടെ അ​നു​ഗ്ര​ഹ എ​ന്ന ഓ​ടു​വ​ള്ള​ത്തിന്‍റെ വ​ല​യും വെ​യി​റ്റു​മാ​ണ് ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി ന​ശി​ച്ച​ത്.

മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ തോ​ട്ട​പ്പ​ള്ളി തീ​ര​ക്ക​ട​ലി​ൽ ക​ണ്ടെ​യ്ന​റിന്‍റെ ഡോ​റി​ലു​ട​ക്കിയാണ് വ​ല ന​ശി​ച്ചതെന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് വ​ള്ളം മ​റി​യാ​തി​രു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. വ​ല​യും വെ​യി​റ്റും ത​ക​ർ​ന്ന​യി​ന​ത്തി​ൽ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​നി ഒ​രാ​ഴ്ച​യോ​ളം ജോ​ലി ചെ​യ്താ​ൽ മാ​ത്ര​മേ വ​ല പൂ​ർ​വസ്ഥി​തി​യി​ലാ​ക്കാ​ൻ ക​ഴി​യൂ. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും നി​ല​ച്ചു.
ഏ​താ​നും ദി​വ​സം മു​ൻ​പ് ഇ​തേ സ്ഥ​ല​ത്തു ത​ന്നെ മ​റ്റൊ​രു വ​ള്ള​ത്തി​ന്‍റെ മ​ത്സ്യബ​ന്ധ​ന വ​ല​ ത​ക​ർ​ന്നി​രു​ന്നു.
ക​പ്പ​ല​പ​ക​ട​ത്തി​നു ശേ​ഷം ക​ട​ലി​ൽ​ കി​ട​ക്കു​ന്ന ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി മ​ത്സ്യ ബ​ന്ധ​നവ​ല ന​ശി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.