ആ​ദി​വാ​സി സമൂഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കും: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Monday, August 11, 2025 3:58 AM IST
പ​ത്ത​നം​തി​ട്ട: ആ​ദി​വാ​സി ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ആ​ദി​വാ​സി ഐ​ക്യ​വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി മു​നി​സി​പ്പ​ല്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ദി​വാ​സി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​മ്പ​ണ്ടാ​രം, ഉ​ള്ളാ​ട​ൻ, മ​ല​വേ​ട​ന്‍, മ​ല​യ​ര​യ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭൂ​മി​യു​ടെ​യും വീ​ടി​ന്‍റെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ എ​ന്നി​വ​യി​ല്‍ ഗോ​ത്ര​സ​മൂ​ഹ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നു​ള​ള ശ്ര​മം ന​ട​ത്തു​മെ​ന്നും ചി​റ്റ​യം പ​റ​ഞ്ഞു.

ആ​ദി​വാ​സി ഐ​ക്യ​വേ​ദി സെ​ക്ര​ട്ട​റി പി.​എ​സ്. ഉ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് എ.​ജി. അ​നീ​ഷ്, കെ.​എ​സ്. ഗോ​പി, പി.​എ​സ്. മോ​ഹ​ന​ന്‍, രാ​ജ​ന്‍ ജേ​ക്ക​ബ്, ഷി​ജി​ന്‍ കൈ​പ്പ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.