ചു​ങ്ക​പ്പാ​റ​യി​ല്‍ പ്ര​തി​ഷേ​ധ മൗ​നജാ​ഥ ന​ട​ത്തി
Monday, August 11, 2025 3:58 AM IST
ചു​ങ്ക​പ്പാ​റ: ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും വൈ​ദി​ക​ര്‍​ക്കും നേ​രേ വ​ട​ക്കേ​ ഇ​ന്ത്യ​യി​ല്‍ ഭ​ര​ണ​കൂ​ടഭീ​ക​ര​ത അ​ഴി​ച്ചുവി​ടു​ന്ന​തി​ലും പോ​ലീ​സ് നി​ഷ്‌​ക്രി​യത്വ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ട്ടാ​ങ്ങ​ല്‍, ചു​ങ്ക​പ്പാ​റ, പെ​രു​മ്പെ​ട്ടി, നി​ര്‍​മ​ല​പു​രം, കു​ള​ത്തൂ​ര്‍ മേ​ഖ​ല​കളി​ലെ എ​പ്പി​സ്‌​കോ​പ്പ​ല്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ വൈ​ദി​ക​രു​ടെ​യും സി​സ്റ്റേ​ഴ്‌​സിന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ മൗ​ന​ജാ​ഥ ന​ട​ത്തി.

ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍നി​ന്ന് വാ​യ് മൂ​ടിക്കെ​ട്ടി, തി​രിതെ​ളി​ച്ച് ആ​രം​ഭി​ച്ച മൗ​നജാ​ഥ ചു​ങ്ക​പ്പാ​റ ചെ​റു​പു​ഷ്പ ദേ​വാ​ല​യ കു​രി​ശ​ടിചു​റ്റി ജം​ഗ്ഷ​നി​ലെ മാ​ര്‍​ട്ടി​ന്‍ സെ​ന്‍ററി​ലേ​ക്കാ​ണ് ന​ട​ത്തി​യ​ത്. മാ​ര്‍​ട്ടി​ന്‍ സെ​ന്‍റ​റി​ല്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മീ​ഡി​യാ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​സ്‌​കോ​ട്ട് സ്ലീ​ബ പു​ളി​മൂ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​റ്റോ​ണി മ​ണി​യ​ഞ്ചി​റ, ഫാ. ​എ​ബി വ​ട​ക്കും​ത​ല, ഫാ. ​തോ​മ​സ് ന​ല്ലേ​ക്കൂ​റ്റ്, ഫാ.​ ജേ​ക്ക​ബ് പ​ന​ന്തോ​ട്ടം, റ​വ. ജോ​ര്‍​ജ് യോ​ഹ​ന്നാ​ന്‍, റ​വ.​ ഏ​ബ്ര​ഹാം സി. ​ത​ര്യ​ന്‍, ഫാ.​ സേ​വ്യ​ര്‍ ചെ​റു​നെ​ല്ലാ​ടി, ഫാ. ​സി​ജു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.