മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണം നടത്തി
Sunday, August 10, 2025 4:22 AM IST
തി​രു​വ​ല്ല: ദൈ​വം മ​നു​ഷ്യ​നു ന​ൽ​കി​യ സു​കൃ​ത​വും വ​ര​ദാ​ന​വും ആ​യി​രു​ന്നു മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത.

കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ദാ​യ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ർ അ​പ്രേം മെ​ത്രാ​പോ​ലീ​ത്താ​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​സി​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ഡോ. ​ജോ​ർ​ജ് ഈ​പ്പ​ൻ, റ​വ. ഡോ. ​ഡാ​നി​യേ​ൽ ജോ​ൺ​സ​ൺ, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​പ്ര​കാ​ശ് പി.​തോ​മ​സ്, റ​വ. ഡോ. ​എ​ൽ.​റ്റി. പ​വി​ത്ര സിം​ഗ്, ലി​നോ​ജ് ചാ​ക്കോ, ജോ​ജി പി.​തോ​മ​സ്, ഫാ. ​സാ​മു​വേ​ൽ മാ​ത്യു, ബെ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.