കോ​ട​തി​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട പോ​ക്‌​സോ പ്ര​തി പി​ടി​യി​ല്‍
Friday, August 8, 2025 3:57 AM IST
പ​ത്ത​നം​തി​ട്ട: കോ​ട​തി​യി​ല്‍നി​ന്നു ഓ​ടി​ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മെ​ഴു​വേ​ലി ആ​യ​ത്തി​ല്‍ സ​നു നി​വാ​സി​ല്‍ സു​നു സ​ജീ​വ​നാ​ണ് (28) പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട പോ​ക്സോ കോ​ട​തി​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ​മാ​സം 27ന് ​ഇ​യാ​ള്‍​ക്കെ​തി​രേ വാ​റ​ണ്ട് ഉ​ത്ത​ര​വാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത​റി​ഞ്ഞു ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2022ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് സു​നു.