സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ
Thursday, August 7, 2025 3:34 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന 79-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​രേ​ഡി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കും.

സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ജി​ല്ലാ ക​ള​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. 11, 12 തീ​യ​തി​ക​ളി​ല്‍ പ​രേ​ഡ് റി​ഹേ​ഴ്സ​ലും 13ന് ​ഡ്ര​സ് റി​ഹേ​ഴ്സ​ലും സം​ഘ​ടി​പ്പി​ക്കും.

സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റി​നാ​ണ്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ നി​ര്‍​വ​ഹി​ക്കും. 29 പ്ല​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കും.

പോ​ലീ​സ് മൂ​ന്ന്, ഫോ​റ​സ്റ്റ് ഒ​ന്ന്, ഫ​യ​ര്‍​ഫോ​ഴ്സ് ര​ണ്ട്, എ​ക്സൈ​സ് ഒ​ന്ന്, എ​സ്പി​സി ആ​റ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് ഏ​ഴ്, ജൂ​ണി​യ​ര്‍ റെ​ഡ് ക്രോ​സ് നാ​ല്, എ​ന്‍​സി​സി ഒ​ന്ന്, ബാ​ന്‍​ഡ് സെ​റ്റ് നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ല​റ്റൂ​ണു​ക​ളു​ടെ എ​ണ്ണം.

പ​രേ​ഡ് റി​ഹേ​ഴ്സ​ലി​നെ​ത്തു​ന്ന​വ​ര്‍​ക്ക് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ല​ഘു​ഭ​ക്ഷ​ണം ന​ല്‍​കും. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, കു​ടും​ബ​ശ്രീ മു​ഖേ​ന ല​ഘു​ഭ​ക്ഷ​ണ​മൊ​രു​ക്കും.

സു​ര​ക്ഷ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ജി​ല്ലാ പോ​ലീ​സും ആ​തു​ര സേ​വ​നം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റുടെ നേ​തൃ​ത്വ​ത്തി​ലും നി​ർ​വ​ഹി​ക്കും. ക​ലാ - സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ച്ചു​മ​ത​ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്കാ​ണ്. എ​ഡി​എം ബി. ​ജ്യോ​തി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.