ജി​ല്ലാ സീ​നി​യ​ർ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: ഇ​ര​വി​പേ​രൂ​ർ ഡി​എ​സ്എ ജേ​താ​ക്ക​ൾ
Friday, August 8, 2025 3:40 AM IST
‌പു​റ​മ​റ്റം : പ​ത്ത​നം​തി​ട്ട ജി​ല്ലാ സീ​നി​യ​ർ മി​ക്സ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ് പു​റ​മ​റ്റം ഗ​വ. വി ​എ​ച്ച് എ​സ് എ​സ് ഗ്രൗ​ണ്ടി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ജു പി. ​കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശോ​ശാ​മ്മ ജോ​സ​ഫ്, നാ​ഷ​ന​ൽ സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ എം.​എ​സ്. സു​ധ​ൻ, സു​ജു മോ​ൾ എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കി.

ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാ​ബു ജോ​സ​ഫ് സ​മ്മാ​ദാ​നം നി​ർ​വ​ഹി​ച്ചു. റ്റി.​റ്റി. തോ​മ​സ്, ജ​യ​ശ്രീ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ര​വി​പേ​രു​ർ ഡി​എ​സ്എ ടീം ​ജേ​താ​ക്ക​ളാ​യി. പു​റ​മ​റ്റം ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി.