മോ​ട്ടോ​ര്‍ പ​മ്പും വ​യ​റും മോ​ഷ്ടി​ച്ച​യാ​ള്‍ പി​ടി​യി​ല്‍
Friday, August 8, 2025 3:57 AM IST
പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഞ​ക്കു​നി​ലം കൊ​ച്ചാ​ലു​മ്മൂ​ടി​ലു​ള്ള റിം​ഗ് സൈ​റ്റി​ലെ റൂ​മി​ല്‍ സൂ​ക്ഷി​ച്ച മോ​ട്ടോ​ര്‍ പ​മ്പും വ​യ​റും മോ​ഷ്ടി​ച്ച കേ​സി​ൽ കോ​ന്നി പൂ​വ​ന്‍​പാ​റ പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഷം​നാ​സ് സ​ലിം (38) അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ 19 നു ​ഉ​ച്ച​യ്ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തെ​ളി​വെ​ടു​പ്പി​ല്‍ ഓ​മ​ല്ലൂ​ര്‍ കു​ളം ജം​ഗ്ഷ​നി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നു മോ​ട്ടോ​ര്‍ ക​ണ്ടെ​ടു​ത്തു.​ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.

മോ​ട്ടോ​റി​ന്‍റെ വ​യ​റും മ​റ്റും ക​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ട്. 2022 ല്‍ ​കോ​വ​ളം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും.

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്.​ന്യൂ​മാ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഷം​നാ​സി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.