അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു പ​രാ​തി
Friday, August 8, 2025 3:40 AM IST
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​ർ​ക്കു നേ​രേ രോ​ഗി​ക്കൊ​പ്പം വ​ന്ന​വ​രു​ടെ അ​സ​ഭ്യ​വ​ർ​ഷ​വും കൈ​യേ​റ്റ ശ്ര​മ​വും. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന രോ​ഗി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി റ​ഫ​ർ ചെ​യ്ത ശേ​ഷ​മാ​ണ് ഡോ​ക്ട​ർ​ക്കു നേ​രെ കൈ​യേ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ രോ​ഗി​യെ കൊ​ണ്ടു​പോ​കാ​ൻ 108 ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഡോ​ക്ട​റോ​ട് ആ​ക്രോ​ശി​ക്കു​ക​യും കൈ​യേ​റ്റ​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഡോ. ​അ​ഖി​ല​യ്ക്കു​നേ​രേയാ​ണ് കൈ​യേ​റ്റ​ശ്ര​മ​മു​ണ്ടാ​യ​ത്.

കെ​ജി​എം​ഒ​എ പ്ര​തി​ഷേ​ധി​ച്ചു

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റ​ശ്ര​മം ന​ട​ത്തി​യ​തി​ൽ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. തി​ര​ക്കി​നി​ട​യി​ലും ത​ന്‍റെ ഡ്യൂ​ട്ടി കൃ​ത്യ​മാ​യി നി​ർ​വ​ഹി​ച്ച ഒ​രു വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​ഘ​ട​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കു​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ​ജി​എം​ഒ​എ ആ​വ​ശ്യ​പ്പെ​ട്ടു.