ടോ​റ​സ് ലോ​റി​യി​ൽനി​ന്ന് ഡീ​സ​ൽ ചോ​ർ​ന്നു; അ​ത്തി​ക്ക​യം പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, August 8, 2025 3:40 AM IST
റാ​ന്നി: ടോ​റ​സ് ലോ​റി​യി​ൽനി​ന്നും ഇ​ന്ധ​നം ചോ​ർ​ന്ന​തോ​ടെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ടു. ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് റാ​ന്നി​യി​ൽ നി​ന്നും പെ​രു​നാ​ട്ടി​ലേ​ക്കു പോ​യ ലോ​റി​യി​ൽ നി​ന്നും ക​രി​കു​ളം മു​ത​ൽ അ​ത്തി​ക്ക​യം ടൗ​ൺ വ​രെ ഡീ​സ​ൽ ചോ​ർ​ന്ന​ത്.

ആ​ദ്യം ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ടി​പ്പ​ർ പോ​യ വ​ഴി​യി​ൽ റോ​ഡു നീ​ളെ ഡീ​സ​ൽ വീ​ണ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ ഡീ​സ​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ വാ​ഹ​നം ര​ണ്ടു ത​വ​ണ റോ​ഡി​ൽ കി​ട​ന്നു.

പി​ന്നീ​ട് ഒ​രു വി​ധ​ത്തി​ൽ അ​ത്തി​ക്ക​യം ഭാ​ഗ​ത്തെ​ത്തി​യ ടൊറസ് ഫെ​ഡ​റ​ൽ ബാ​ങ്കി​നു സ​മീ​പം മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു പ​ക​രം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​നു​കു​റു​കെ​യാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യും ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും പി​ന്നീ​ട് ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.